SignIn
Kerala Kaumudi Online
Friday, 10 July 2026 2.10 AM IST

എം.ഡി.എം.എ : യുവാവ് അറസ്റ്റിൽ

1
സുമിത്ത്

മല്ലപ്പള്ളി : എം.ഡി.എം.എ വിതരണക്കാരനായ യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. എഴുമറ്റൂർ പുതുപ്പറമ്പിൽ വീട്ടിൽ സുമിത്ത് (37) ആണ് എറണാകുളത്ത് നിന്ന് പെരുമ്പെട്ടി പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ 28ന് എഴുമറ്റൂർ കൈമല പുത്തൻപുരയ്ക്കൽ വീട്ടിൽ ഷർഷിൻ സെബാസ്റ്റ്യൻ (25) 1. 590 ഗ്രാം എം.ഡി.എം.എയുമായി പിടിയിലായിരുന്നു. ഇയാളെ വിശദമായ ചോദ്യം ചെയ്യിലിനും തെളിവെടുപ്പിനുമായി പൊലീസ് കസ്റ്റഡിയിൽ വാങ്ങിയതോടെയാണ് സുമിത്ത് മോഹനനെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. തുടർന്ന് കളമശ്ശേരി പൊലീസിന്റെ സഹായത്തോടെ പിടികൂടുകയായിരുന്നു.പെരുമ്പെട്ടി എസ്.എച്ച്.ഒ സുനിൽകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ അനിരുദ്ധൻ ഉണ്ണികൃഷ്ണൻ, എ.എസ്.ഐ ഷെറീന അഹമ്മദ്, എസ് സി പി ഒമാരായ അഭിജിത്ത്, രാഹുൽ രവീന്ദ്രൻ എന്നിവർ അടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്.

ജില്ലയിൽ ലഹരി വസ്തുക്കൾ എത്തിക്കുന്ന വൻകിട കച്ചവടക്കാരെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ വിശദമായി ചോദ്യം ചെയ്യും. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായുള്ള പരിശോധനകൾ തുടരും.

ജില്ലാ പൊലീസ് മേധാവി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL