
പത്തനംതിട്ട : ജില്ലയിൽ സെൻസസ് ഒന്നാംഘട്ട പ്രവർത്തനം വിജയകരമായി പൂർത്തിയാക്കിയ എന്യൂമറേറ്റർമാരായ സബിത എസ്.ദേവൻ, എം.ഹനാൻ ബാബു, സൂപ്പർ വൈസർമാരായ ജെയ്സൺ പി.ജേക്കബ്, സൂസൻ ജോൺ എന്നിവരെ ജില്ലാ കളക്ടർ എ.നിസാമുദ്ദീൻ ആദരിച്ചു. എ.ഡി.എം ആർ.രാജലക്ഷ്മി, ഹുസൂർ ശിരസ്തദാർ അജിൻ ഐപ്പ്, സെക്ഷൻ സൂപ്രണ്ട് സുനു സാമൂവൽ, കളക്ടറേറ്റ് ജീവനക്കാർ എന്നിവർ പങ്കെടുത്തു. സൂപ്പർവൈസറി സർക്കിൾ 16ൽ ഉൾപ്പെട്ട മുഴുവൻ വീടുകളും സന്ദർശിച്ച് ഒന്നാംഘട്ട സെൻസസ് സബിത എസ്.ദേവൻ പൂർത്തിയാക്കി. കടിമീൻചിറ ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപികയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |