
ഉതിമൂട്: ഉതിമൂട് മാർത്തോമ്മാ യുവജനസഖ്യത്തിന്റെ നേതൃത്വത്തിൽ വടശ്ശേരിക്കര ശ്രീ അയ്യപ്പ മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് ഫൗണ്ടേഷന്റെയും തിരുവല്ല ചൈതന്യ ഐ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെയും സംയുക്ത സഹകരണത്തിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മനോജ് ഉദ്ഘാടനം ചെയ്തു.യുവജനസഖ്യം പ്രസിഡന്റ് റവ.ടി.എസ്. തോമസ് അദ്ധ്യക്ഷത വഹിച്ചു.ജനറൽ കൺവീനർ റിജോ റോയി തോപ്പിൽ, സജു തോമസ്, ഡോ.അനിൽകുമാർ ടി.എം, ബിജിൻ എം. വർഗീസ്, റോഹാൻ ഷിജു കുരുവിള, ഷാന്റോ വി. തോമസ്, ജിബിൻ ജോയി എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |