
പത്തനംതിട്ട: ഭിന്നശേഷിക്കാരുടെ സംരക്ഷണത്തിന് നിയമപരമായ രക്ഷാകർതൃത്വം നൽകുന്ന നാഷണൽ ട്രസ്റ്റ് ജില്ലാതല ഹിയറിംഗിൽ 23 അപേക്ഷ തീർപ്പാക്കി. ജില്ല കളക്ടർ എ.നിസാമുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. ഹിയറിംഗിൽ 24 അപേക്ഷ പരിഗണിച്ചു. ഒരു അപേക്ഷ തുടർ നടപടിക്കായി മാറ്റി. വീട്ടിലേയ്ക്ക് വഴി സംബന്ധിച്ച രണ്ടു കേസുകൾ പരിഹരിക്കാൻ അതാത് ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർക്ക് നിർദേശം നൽകി. ജില്ല നിയമ ഓഫീസർ കെ.സോണിഷ്, ജില്ല സാമൂഹ്യനീതി ഓഫീസർ ഷംല ബീഗം, ഡി.എൽ.എസ്.എ സെക്രട്ടറി ആനി വർഗീസ്, അഡീഷണൽ എസ്.പി.ടി.ബി വിജയൻ, നാഷണൽ ട്രസ്റ്റ് ജില്ല സമിതി കൺവീനർ.കെ.പി രമേശ്, അംഗം കെ.എം.കുര്യൻ എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |