SignIn
Kerala Kaumudi Online
Tuesday, 28 July 2026 2.12 AM IST

റോഡ് ടാറിംഗ് തുടങ്ങി​

road

റാന്നി : അങ്ങാടി ചെട്ടിമുക്ക് - വലിയകാവ് - പൊന്തൻപുഴ റോഡിന്റെ ടാറിംഗ് ജോലികൾ പുന:രാരംഭിച്ചു. ഏതാനും മാസങ്ങളായി പണികൾ മുടങ്ങിയിരുന്നു. ടാർ ക്ഷാമവും വിലക്കയറ്റവുമാണ് കാരണമായി പറഞ്ഞിരുന്നത്. സർക്കാർ ഇടപെടലിലൂടെ പ്രശ്നങ്ങൾക്ക് പരിഹാരം ഉറപ്പാക്കിയതോടെയാണ് പണികൾ പുനരാരംഭിച്ചത്. ആദ്യഘട്ട ടാറിംഗ് ഇപ്പോൾ പൂർത്തിയായി. ചിറയ്ക്കൽപ്പടി മുതൽ വലിയകാവ് വരെയുള്ള രണ്ടാംഘട്ട ടാറിംഗ് ബി.സി നി​ലവാരത്തി​ൽ നടന്നുവരുന്നു. 10 കോടി രൂപ ചെലവഴിച്ചാണ് പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയ്ക്ക് സമാന്തരമായുള്ള റാന്നി - പൊന്തൻപുഴ റോഡ് നവീകരിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL