
കോന്നി : ഗ്രാമപഞ്ചായത്ത് ഓഫീസിന് മുൻപിൽ ഉണ്ടായിരുന്ന കോൺക്രീറ്റ് തൂൺ പൊളിച്ചു മാറ്റി. പഞ്ചായത്ത് ഓഫീസിന് മുൻപിൽ സൈറണും ക്ലോക്കും നിർമ്മിക്കാൻ മുൻ യു ഡി എഫ് ഭരണസമിതിയുടെ കാലത്ത് നിർമ്മിച്ച തൂണാണ് ഇളക്കി മാറ്റിയത്. സ്വകാര്യ വ്യക്തിയുടെ സ്പോൺസർഷിപ്പിൽ വൃക്ഷത്തിന്റെ ആകൃതിയിലുള്ള സ്തൂപത്തിൽ കിളിക്കൂട് ഇരിക്കുന്ന രീതിയിൽ ആയിരുന്നു സൈറൺ രൂപകല്പന ചെയ്തത്. പിന്നീട് പദ്ധതി ഉപേക്ഷിച്ചെങ്കിലും കോൺക്രീറ്റ് തൂൺ നിലനിന്നു. ജില്ലാകളക്ടറുടെ അനുമതിയോടെ പൊളിച്ച് മാറ്റുകയായിരുന്നു. ഗ്രാമപഞ്ചായത്ത് ഭരണസമിതി തൂൺ പൊളിച്ചുമാറ്റാൻ നടത്തിയ ശ്രമം സി പി എം പ്രവർത്തകർ തടഞ്ഞിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |