
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് വെറ്റിനറി ഡിസ്പെൻസറിയുടെ നേതൃത്വത്തിൽ വളർത്തു നായ്ക്കൾക്ക് പേവിഷബാധ പ്രതിരോധ കുത്തിവയ്പ്പ് ക്യാമ്പയിൻ പഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് മന്ദമരുതി ഉദ്ഘാടനം ചെയ്തു. സ്‌ഥിരം സമിതി അദ്ധ്യക്ഷ മോളി മാത്യു, അംഗം അന്നമ്മ തോമസ്, ഡോ.ധനശ്രീ ജി, അസിസ്റ്റന്റ് ഫീൽഡ് ഓഫീസർ രഞ്ജിത്ത്.വി, ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർ ശ്രീലേഖ പി.കെ എന്നിവർ പ്രസംഗിച്ചു. പഞ്ചായത്തിലെ 32 കേന്ദ്രങ്ങളിൽ ഓഗസ്റ്റ് ഒന്ന് വരെ ക്യാമ്പ് നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |