
പത്തനംതിട്ട : സെൻസസിന്റെ ഭാഗമായി വീടുകളുടെ വിവരശേഖരണം ജില്ലയിൽ അവസാന ഘട്ടത്തിൽ. പന്തളം, അടൂർ നഗരസഭകളിലും തിരുവല്ല താലൂക്കിലും വിവരശേഖരണം പൂർത്തിയായി. മറ്റിടങ്ങളിൽ 28 നുള്ളിൽ പൂർത്തിയാകും. സെൻസസ് പുരോഗതി വിലയിരുത്താൻ ജില്ല കളക്ടർ എ.നിസാമുദ്ദീന്റെ അദ്ധ്യക്ഷതയിൽ ചാർജ് ഓഫീസർമാരുടെ യോഗം ചേർന്നു. വിവരശേഖരണത്തിൽ ഒരു വീടുപോലും വിട്ടു പോയിട്ടില്ലെന്ന് ഉറപ്പാക്കണം. ശേഖരിച്ച വിവരം സൂപ്പർവൈസർമാർ അടിയന്തരമായി പോർട്ടലിൽ ചേർക്കണം. സെൻസസ് കൈ പുസ്തകം തയ്യാറാക്കുന്നതിന് ഉദ്യോഗസ്ഥരെ 30നകം നിയമിക്കുമെന്നും ജില്ല കളക്ടർ അറിയിച്ചു.
എ.ഡി.എം ആർ.രാജലക്ഷ്മി, സെൻസസ് ചാർജ് ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |