
പത്തനംതിട്ട: പ്രളയം ഉണ്ടാകാതിരിക്കാൻ നദികളിലെ മണലും ചെളിയും നീക്കം ചെയ്യണമെന്ന് സി.എം.പി ജില്ലാകമ്മിറ്റി യോഗം സർക്കാരനോട് ആവശ്യപ്പെട്ടു. സംസ്ഥാന ഗതാഗത അതോറിറ്റിയംഗമായി നിയമിതനായ സി.എം.പി സംസ്ഥാന സെക്രട്ടറി കെ.സുരേഷ്ബാബുവിനെ ജില്ലാ സെകട്ടറി തങ്കമ്മ രാജൻ പൊന്നാടയണിയിച്ച് ആദരിച്ചു. സംസ്ഥാന കമ്മിറ്റിയംഗം പന്തളം പ്രസന്നൻ അദ്ധ്യക്ഷത വഹിച്ചു. സുരേഷ് ബാബു, പന്തളം പ്രസന്നൻ , മനോജ്, ഉലഹന്നാൻ , അനിൽ അടൂർ , അഭിലാഷ്, ടോം ജേക്കബ്, രാജൻ തോമസ്, പ്രസാദ് ഗായത്രീ മഠം. ബിജു പുല്ലാട് തുടങ്ങിയവർ സംസാരിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |