
പന്തളം:കുരമ്പാല സർവ്വീസ് സഹകരണബാങ്കിന്റെ ആഭിമുഖ്യത്തിലുള്ള ഓണവിപണി കുരമ്പാല പുത്തൻകാവിൽ ദേവീക്ഷേത്ര ആർച്ചിന് സമീപം, ആലുംമൂട്ടിൽ ബിൽഡിംഗിൽ (പഴയ മാവേലിസ്റ്റോർ കെട്ടിടം) തുടങ്ങും . തിങ്കളാഴ്ച രാവിലെ 9.ന് നഗരസഭ ചെയർപേഴ്സൺ എം.ആർ. കൃഷ്ണകുമാരി ഉദ്ഘാടനംചെയ്യും. . ബാങ്ക് പ്രസിഡന്റ് ഡോ. പി. ജെ. പ്രദീപ്കുമാർ അദ്ധ്യക്ഷത വഹിക്കും ബാങ്കിലെ അംഗങ്ങളുടെ മക്കളിൽ ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി., പ്ലസ് ടൂ പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എപ്ളസ് വാങ്ങിയ കുട്ടികൾക്ക് ക്യാഷ് അവാർഡുകൾ വിതരണം ചെയ്യും. മുൻ ബാങ്ക് പ്രസിഡന്റുമാരായ
ആർ. ജ്യോതികുമാർ , കെ. കമലാസനൻപിള്ള, പ്രൊഫ: കെ. കൃഷ്ണപിള്ള, വാർഡ് കൗൺസിലർ പ്രസന്നകുമാരി എന്നിവർ പ്രസംഗിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |