
വള്ളിക്കോട് : വള്ളിക്കോട് സർവ്വീസ് സഹകരണ ബാങ്ക് അംഗങ്ങളുടെ മക്കളിൽ ഉന്നത വിജയം നേടിയവർക്കുള്ള സ്കോളർഷിപ്പുകളും കർഷകർക്കുള്ള അവാർഡുകളും കൃത്യമായി വായ്പ അടച്ചുതീർത്ത സഹകരണ ഗ്രൂപ്പുകൾക്കുള്ള ഇൻസെന്റീവും അംഗങ്ങളുടെ ലാഭ വിഹിതവും വിതരണം ചെയ്തു. സമ്മേളനം അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് പി.ആർ. രാജൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബീന സോമൻ, ബ്ളോക്ക് പഞ്ചായത്ത് അംഗം സ്മിത.ജി.നായർ, പത്തനംതിട്ട സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ സോണി.സി.കോശി, പി.ജെ. അജയകുമാർ, കൈപ്പട്ടൂർ തങ്കച്ചൻ, പി.ജി. ഗോപകുമാർ, പി. രാധാകൃഷ്ണൻ നായർ, മോഹനകുമാർ, പി.ജി. ശശിധരകുറുപ്പ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |