
മുളക്കുഴ : രഞ്ജിനി ആർട്സ് ആൻഡ് സ്‌പോർട്സ് ക്ലബ്ബിന്റെയും രഞ്ജിനി ഗ്രന്ഥശാലയുടെയും സംയുക്താഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ക്ലബ്ബ് രക്ഷാധികാരി കെ.സദാനന്ദൻ ദേശീയപതാക ഉയർത്തി. മുളക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജിതാ മനു സമ്മേളനം ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് അഡ്വ.റെഞ്ചി ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. ആലപ്പുഴ ജില്ലാ ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി ബി.ഷാജ് ലാൽ മുഖ്യപ്രഭാഷണം നടത്തി. മുളക്കുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രമണിക സന്തോഷ് സ്വാതന്ത്ര്യദിന സന്ദേശം നൽകി. മുളക്കുഴ, അരിക്കര എൽ.പി.സ്‌കൂളുകളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും രക്ഷിതാക്കളും നയിച്ച സ്വാതന്ത്ര്യദിന സന്ദേശ റാലി നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |