അടൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കുനേരെ നഗ്നതാ പ്രദർശനം നടത്തിയ പ്രതിക്ക് രണ്ടുവർഷം മൂന്നുമാസം തടവും 11,000രൂപ പിഴയും ശിക്ഷിച്ചു. പള്ളിക്കൽ വില്ലേജിൽ പഴകുളം തെങ്ങുംതാര ശ്യാം നിവാസിൽ ശ്യാം കുമാർ (35)നെയാണ് അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് മഞ്ജിത്ത്.ടി ശിക്ഷിച്ചത്. പ്രതി പിഴ തുക അടയ്ക്കുന്ന പക്ഷം ആ തുക അതിജീവിതയ്ക്ക് നൽകാൻ ജില്ല ലീഗൽ സർവീസ് അതോറിറ്റിക്ക് കോടതി നിർദ്ദേശം നൽകുകയും ചെയ്തു. 2025 ജൂലായ് 15നാണ് കേസിനാസ്പദമായ സംഭവം. കൂടൽ സ്റ്റേഷൻ ഹൗസ് ഓഫീസർ സി.എൽ.സുധീറാണ് അന്വേഷണം നടത്തി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. പ്രാെസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.സ്മിത ജോൺ പി.ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |