SignIn
Kerala Kaumudi Online
Tuesday, 18 August 2026 3.36 AM IST

ബി.എം.എസ് പ്രതിഷേധം

bms

പത്തനംതി​ട്ട : കേന്ദ്ര ലേബർ കോഡി​ലെ തൊഴിലാളി വിരുദ്ധമായ വകുപ്പുകൾ അടിയന്തരമായി ഒഴിവാക്കണമെന്ന് ബി.എം.എസ് നാഷണൽ എക്‌സിക്യൂട്ടീവ് അംഗം കെ.കെ.വിജയകുമാർ ആവശ്യപ്പെട്ടു. ബി.എം എസിന്റെ ആഭിമുഖ്യത്തിൽ പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേ​ഹം. ബി.എം.എസ് ജില്ലാ പ്രസിഡന്റ് കെ.ജി.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗങ്ങളായ കെ.ജയകുമാർ, രജീഷ് കൃഷ്ണൻ, ജില്ലാ സെക്രട്ടറി എസ്.ഹരിനാരായണൻ , എൻ.ജി.ഒ സംഘ് സംസ്ഥാന ജനറൽ സെക്രട്ടറി രാജേഷ്, ജില്ലാ ട്രഷറർ കെ.ജി.സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL