
പത്തനംതിട്ട: പ്രമാടം നേതാജി സ്കൂളിലെ കുഞ്ഞുങ്ങൾക്ക് ഓണസമ്മാനമായി സ്കൂൾ ബസ്. ജെബി മേത്തറിന്റെ എം.പി ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപ ആന്റോ ആന്റണി എം.പി മുഖേനയാണ് സ്കൂളിന് ബസ് വാങ്ങാൻ ലഭിച്ചത്. ബസിന്റെ ഉദ്ഘാടനം ആന്റോ ആന്റണി.എം.പി നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റർ, പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീല അജി, ബ്ലോക്ക് പഞ്ചായത്ത് അംഗം റോബിൻ മോൻസി, പഞ്ചായത്തംഗം, ലൂയിസ് പി. സാമൂവേൽ, ജോളി അജി, സ്കൂൾ മാനേജർ ബി.രവീന്ദ്രൻ പിള്ള, ഹെഡ്മിസ്ട്രസ് ലത, സിനിത്.വി., ബിജു.എസ്, അജി ഡാനിയേൽ, രാജീവ്, അനീഷ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |