SignIn
Kerala Kaumudi Online
Monday, 24 August 2026 1.21 AM IST

ചെറുകോൽ ഉത്രാടം തിരുന്നാൾ ജലോത്സവം, കോയിപ്രവും ഇടപ്പാവൂരും ജേതാക്കൾ

jala

കോഴഞ്ചേരി : ചെറുകോൽ ഉത്രാടം തിരുന്നാൾ ജലോത്സവത്തിൽ എ ബാച്ചിൽ കോയിപ്ര വും ബി ബാച്ചിൽ ഇടപ്പാവൂരും ജേതാക്കളായി. വിജയികൾക്ക് ഉത്രാടം തിരുനാൾ ട്രോഫി സമ്മാനിച്ചു. നന്നായി പാടി തുഴഞ്ഞ പള്ളിയോടങ്ങൾക്കുള്ള ഭാരത കേസരി ട്രോഫി നെടുമ്പ്രയാറും പുല്ലൂപ്രവും നേടി . 2012 ജൂലായ് 31ന് ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ ചെറുകോൽ കരയിലെത്തി പള്ളിയോടത്തിന് രാജമുദ്ര സമ്മാനിച്ചതിന്റെ സ്മരണാർത്ഥം കഴിഞ്ഞ വർഷം ആരംഭിച്ചതാണ് ജലമേള . എൻ എസ് എസ് റാന്നി താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ.വി.ആർ.രാധാകൃഷ്ണൻ തിരിതെളിച്ചു. അഡ്വ.പഴകുളം മധു എം.എൽ.എ ജലമേള ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് സി.കെ ഹരിശ്ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പള്ളിയോട സേവാ സംഘം പ്രസിഡന്റ് കെ.വി.സാംബ ദേവൻ മത്സര വള്ളംകളി ഉദ്ഘാടനം ചെയ്തു. മുൻ എം.എൽ.എമാരായ രാജു ഏബ്രഹാം , അഡ്വ.പ്രമോദ് നാരായൺ , ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ ഫൗണ്ടേഷൻ സെക്രട്ടറി രാജേഷ് കുമാർ , ട്രസ്റ്റിമാരായ സനോജ് കുമാർ , വേണു ഗോപാൽ മേനോൻ , പളളിയോട സേവാ സംഘം സെക്രട്ടറി പ്രസാദ് ആനന്ദഭവൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയ് , വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല , ജില്ലാ പഞ്ചായത്തംഗം ജൂലി സാബു ,ചെറുകോൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അജീന നജീബ് , സംഘാടക സമിതി ജനറൽ കൺവീനർ കെ.ജി സനൽ കുമാർ, ചെയർമാൻ പ്രസാദ് കുമാർ തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL