
പത്തനംതിട്ട : സാമൂഹ്യനീതി വകുപ്പിന്റെ ജില്ലയിലെ മെയിന്റനൻസ് ട്രൈബ്യൂണലുകളിലെ രണ്ട് ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. അഭിമുഖം 10ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ കളക്ടറേറ്റ് പമ്പ കോൺഫറൻസ് ഹാളിൽ. സാമൂഹ്യ പ്രവർത്തനത്തിൽ ബിരുദാനന്തര ബിരുദം (എം.എസ്.ഡബ്ല്യു), മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ ടൈപ്പ് റൈറ്റിംഗ്, വേർഡ് പ്രോസസിംഗിൽ സർക്കാർ അംഗീകൃത കമ്പ്യൂട്ടർ കോഴ്സ് എന്നിവയാണ് യോഗ്യത. പ്രായപരിധി 40 വയസ്. മുൻപരിചയമുള്ളവർക്ക് മുൻഗണന. ഉദ്യോഗാർത്ഥികൾ നിശ്ചിത യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം അന്നേ ദിവസം രാവിലെ 9.30ന് പമ്പ ഹാളിൽ ഹാജരായി രജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക് ഫോൺ: 0468 2325168.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |