
തിരുവല്ല : 18, 19, 20 തീയതികളിൽ തിരുവല്ലയിൽ നടക്കുന്ന സി.ഐ.ടി.യു ജില്ലാ സമ്മേളനത്തിന്റെ സന്ദേശമറിയിച്ച് ജില്ലയൊട്ടാകെ തൊഴിലാളികൾ പതാകദിനമാചരിച്ചു. തൊഴിലിടങ്ങളിലും യൂണിറ്റ് കേന്ദ്രങ്ങളിലും വിവിധ ഏരിയകളിലും ജില്ലാ കേന്ദ്രങ്ങളിലും പതാക ഉയർത്തി. സി.ഐ.ടി.യു ജില്ലാ കമ്മിറ്റി ഓഫീസിൽ ജില്ലാ പ്രസിഡന്റ് എസ്.ഹരിദാസ് പതാക ഉയർത്തി. ജില്ലാ വൈസ് പ്രസിഡന്റുമാരായ ശ്യാമ ശിവൻ, സക്കീർ അലങ്കാരത്ത്, ജില്ലാ കമ്മിറ്റിയംഗങ്ങളായ ടി.ഡി.ബൈജു, ടി.പി.രാജേന്ദ്രൻ, പി.രവീന്ദ്രൻ, കെ.വൈ.ബേബി, റോയി നാരകത്തിനാൽ, റെജി, ജെ.വിഷ്ണു എന്നിവർ സംസാരിച്ചു. തിരുവല്ല ഏരിയ സെന്ററിൽ പ്രസിഡന്റ് ബിനിൽകുമാർ പതാക ഉയർത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |