
പന്തളം : ഡൽഹിയിൽ രാംലീല മൈതാനിയിൽ സി പി ഐ നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കുളനട ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാണിൽ ജംഗ്ഷനിൽ നടത്തിയ പന്തം കൊളുത്തി പ്രകടനവും യോഗവും കോഴഞ്ചേരി മണ്ഡലം സെക്രട്ടറിയേറ്റ് അംഗം കെ.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ലോക്കൽകമ്മിറ്റി സെക്രട്ടറി എൻ.ആർ.പ്രസന്നചന്ദ്രൻ പിള്ള, മുൻ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം.കെ.തുളസി ബായി, സാറാമ്മ കുഞ്ഞുകുഞ്ഞ്, അസി.സെക്രട്ടറി എം.കെ.പ്രദീപ്, പ്രകാശ് പാണിൽ, പി.സി.ശശി, ബിനു, ശ്രീനാമോൾ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |