SignIn
Kerala Kaumudi Online
Thursday, 03 September 2026 3.25 AM IST

ലൈബ്രറിക്ക് പുതിയ കെട്ടിടം

inagu

ചിറ്റാർ : തേക്കുതോട്‌ പ്രവാസി ഗ്ലോബൽ സംഗമം പബ്ലിക് ലൈബ്രറി പുതുതായി നിർമ്മിച്ച കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു. കോന്നി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ. പേരൂർ സുനിൽ ഉദ്‌ഘാടനം ചെയ്‌തു. ​പ്രവാസി ഗ്ലോബൽ സംഗമം പ്രസിഡന്റ് ജേക്കബ് തേക്കുതോട്‌ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം എ.പി അമ്പിളി മുഖ്യസന്ദേശം നൽകി. തണ്ണിത്തോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ജോയി ചിറ്റരുവിക്കൽ മെമ്പർഷിപ്പ് വിതരണവും ബ്ലോക്ക് പഞ്ചായത്തംഗം പി.സി ശ്രീകുമാർ ആദ്യപുസ്തകവിതരണവും നടത്തി. ​രതി എസ്. ഹരിദാസ്, ഓമനൻ, ബേബി വർഗീസ്, സിസിലി വർഗീസ്, ലീന ദേവൻ, സാജൻ ജേക്കബ്, വിപിൻ വിക്രമൻ, ജെയിംസ് തൂക്കനാൽ എന്നിവർ സംസാരിച്ചു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL