
പത്തനംതിട്ട : വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതിക്ഷോഭങ്ങളെത്തുടർന്ന് ജില്ലയിൽ തകർച്ച നേരിട്ട റോഡുകൾ, ദുരന്തനിവാരണ നിധി വിനിയോഗിച്ച് പുനരുദ്ധരിക്കുന്ന പ്രവൃത്തികളുടെ തത്സമയ നിരീക്ഷണത്തിന് വെബ് പോർട്ടലുമായി ജില്ല ദുരന്ത നിവാരണ അതോറിറ്റി. ഭരണാനുമതി മുതൽ കരാറുകാരന് തുക അനുവദിക്കുന്നത് വരെയുള്ള ഘട്ടങ്ങൾ ഏകീകൃതമായി ലഭ്യമല്ലാതിരുന്ന പ്രശ്‌നത്തിന് പരിഹാരമായാണ് പോർട്ടൽ രൂപകൽപ്പന ചെയ്തത്. പോർട്ടലിന്റെ ഉദ്ഘാടനം റവന്യൂ മന്ത്രി എ.പി.അനിൽകുമാർ നിർവഹിച്ചു. ഭരണാനുമതി മുതൽ ബിൽ തുക അനുവദിക്കൽ വരെയുള്ള 12 ഘട്ടങ്ങൾ തത്സമയം ട്രാക്ക് ചെയ്യാനാകും. സമഗ്ര ഡാഷ്‌ബോർഡ്, ഫിൽട്ടറുകൾ, റിപ്പോർട്ടുകൾ, രേഖകൾ തുടങ്ങിയവ പോർട്ടലിലുണ്ടാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |