SignIn
Kerala Kaumudi Online
Friday, 04 September 2026 2.46 AM IST

യോഗം എട്ടിന്

meeting

പത്തനംതിട്ട : കേരള നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതി എട്ടി​ന് രാവിലെ 10ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേരും. ജില്ലയിലെ കാലവർഷക്കെടുതികളുടെ പശ്ചാത്തലത്തിൽ ബന്ധപ്പെട്ട വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥർ, പരിസ്ഥിതി പ്രവർത്തകർ, പൊതുജനങ്ങൾ എന്നിവരിൽ നിന്ന് തെളിവെടുപ്പ് നടത്തും. രാവിലെ 10 മുതൽ 11 വരെ പൊതുജനങ്ങൾക്ക് സമിതി മുമ്പാകെ പരാതി നേരിട്ട് ബോധിപ്പിക്കാം. പാരിസ്ഥിതിക പ്രശ്‌നങ്ങൾ സംബന്ധിച്ച് നിവേദനങ്ങൾ സ്വീകരിക്കും തുടർന്ന് ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കും. നിവേദനങ്ങളിൽ വ്യക്തമായ മേൽവിലാസം, ഫോൺ നമ്പർ, ഇമെയിൽ ഐ.ഡി എന്നിവ രേഖപ്പെടുത്തണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL