SignIn
Kerala Kaumudi Online
Friday, 04 September 2026 2.46 AM IST

മദ്യപിച്ച് വാഹനമോടിച്ച അന്തർ സംസ്ഥാന ബസി​ന്റെ ഡ്രൈവർക്കെതിരെ കേസ്

crime

അടൂർ: മദ്യപിച്ച് വാഹനമോടിച്ച സംഭവത്തിൽ സ്വകാര്യ അന്തർ സംസ്ഥാന ബസിന്റെ ഡ്രൈവർക്കെതിരെ പൊലീസ് എടുത്തു. അടൂരിൽ നിന്ന് ബാഗ്ലൂരിന് സർവീസ് നടത്തുന്ന ബസിന്റെ ഡ്രൈവർ പത്തനംതിട്ട വെട്ടിപ്പുറം മുണ്ടുകോട്ടയ്ക്കൽ ചരിവുകാലായിൽ വീട്ടിൽ എബി സാമുവൽ (49) നെതിരെയാണ് കേസ്. ഹൈവേ പൊലീസാണ് കസ്റ്റഡിയിൽ എടുത്തത്. വ്യാഴാഴ്ച വൈകിട്ട് 3.45ന് അടൂർ ഹൈസ് സ്കൂൾ ജംഗ്ഷന് സമീപം അസ്വഭാവികമായ രീതിയിൽ വാഹനം പോകുന്നത് കണ്ട് ഹൈവേ പൊലീസ് എസ്.ഐ ബി.എസ്.ബിജു, സി.പി.ഒ മുഹമ്മദ് സുൽഫി എന്നിവരുടെ നേതൃത്വത്തിൽ തടഞ്ഞുനി​റുത്തി​ പരി​ശോധന നടത്തുകയായി​രുന്നു. മദ്യപിച്ചതായി കണ്ടെത്തിയതോടെ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബാംഗ്ലൂരിലേക്ക് യാത്ര തുടരാനായി​ യാത്രക്കാരെ കയറ്റാൻ പോയതായിരുന്നു ബസ് എന്ന് പൊലീസ് പറഞ്ഞു. ബസിൽ ഈസമയം എബി സാമുവലും സഹായിയും മാത്രമാണ് ഉണ്ടായിരുന്നത്. മറ്റൊരു ഡ്രൈവർ എത്തിയ ശേഷം യാത്രതുടർന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL