SignIn
Kerala Kaumudi Online
Tuesday, 08 September 2026 1.16 AM IST

അംബായാഗം മഹാസത്രം ഒക്ടോബർ 9 മുതൽ

temple
അംബായാഗത്തിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള കേന്ദ്ര ഓഫീസ് ഉദ്ഘാടനം പ്രശസ്ത സംഗീതസംവിധായകനും ഗായകനുമായ എം. ജയചന്ദ്രൻ നിർവഹിക്കുന്നു

റാന്നി: തോട്ടമൺകാവ് ദേവീക്ഷേത്രത്തിൽ ഒക്ടോബർ 9 മുതൽ 18 വരെ നടക്കുന്ന അംബായാഗത്തിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള കേന്ദ്ര ഓഫീസ് ഉദ്ഘാടനം സംഗീതസംവിധായകനും ഗായകനുമായ എം. ജയചന്ദ്രൻ നിർവഹിച്ചു. ക്ഷേത്ര പ്രസിഡന്റ് അഡ്വ. ഷൈൻ ജി. കുറുപ്പ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ. യോഗിരാജ് അടക്കമുള്ള പ്രമുഖർ പങ്കെടുത്തു.

പത്ത് ദിവസം നീണ്ടുനിൽക്കുന്ന അംബായാഗം ആത്മീയ-ഭക്തി സത്രത്തിന്റെ മഹത്വത്തോടൊപ്പം വിപുലമായ സാംസ്കാരിക, സാമൂഹിക, ജനകീയ പരിപാടികളും ഉൾപ്പെടുത്തി സംഘടിപ്പിക്കാനാണ് സംഘാടകർ ലക്ഷ്യമിടുന്നത്. യാഗചടങ്ങുകൾ, പൂജകൾ, ആത്മീയ പ്രഭാഷണങ്ങൾ, ഭക്തിഗാനമേളകൾ എന്നിവയ്ക്ക് പുറമെ ക്ഷേത്രത്തിലെ വിവിധ വേദികളിലായി സാംസ്കാരിക സന്ധ്യകളും അരങ്ങേറും.

ക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്തുള്ള വിശാലമായ മൈതാനത്ത് വിപുലമായ വ്യാപാര–വിനോദ മേളയും സംഘടിപ്പിക്കുന്നുണ്ട്. വിവിധ വ്യാപാര സ്റ്റാളുകൾ, വിഭവസമൃദ്ധമായ ഭക്ഷണശാലകൾ, പ്രദർശനങ്ങൾ, കുട്ടികൾക്കും കുടുംബങ്ങൾക്കും ആസ്വദിക്കാവുന്ന വിനോദ സംവിധാനങ്ങൾ എന്നിവയും മേളയുടെ ഭാഗമായി ഉണ്ടാകും. മദ്ധ്യതിരുവിതാംകൂറിൽ ഇതുവരെ നടന്നിട്ടില്ലാത്ത വിധത്തിൽ ആത്മീയതയും സംസ്കാരവും ജനകീയ ആഘോഷവും ഒരുമിപ്പിക്കുന്ന മഹാസംഗമമാക്കി അംബായാഗത്തെ മാറ്റുകയാണ് ലക്ഷ്യമെന്ന് സംഘാടകർ പറഞ്ഞു. സ്വാഗതസംഘം, സത്രസമിതി, ഫിനാൻസ്, പബ്ലിസിറ്റി, ഇവന്റ് മാനേജ്മെന്റ് തുടങ്ങി വിവിധ സമിതികൾ പ്രവർത്തനം തുടങ്ങി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL