SignIn
Kerala Kaumudi Online
Tuesday, 08 September 2026 1.32 AM IST

ട്രാഫിക് നിയമ ലംഘനം: പിഴ നോട്ടീസിൽ വാഹന നമ്പർ തെറ്റരുതെന്ന് കർശന നിർദേശം

chell

പത്തനംതിട്ട : ട്രാഫിക് നിയമ ലംഘനങ്ങൾ നടത്തുന്ന വാഹന ഉടമകൾക്ക് പിഴ നോട്ടീസ് അയയ്ക്കുമ്പോൾ രജിസ്ട്രേഷൻ നമ്പരും വാഹനങ്ങളുടെ മറ്റ് വിവരങ്ങളും തെറ്റരുതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദേശം നൽകി. കൊടുമൺ കിണറ്റിൻകര പുത്തൻവീട്ടിൽ സുനിൽ തോമസ് മുഖ്യമന്ത്രിക്ക് അയച്ച പരാതിയെ തുടർന്നാണ് നടപടി. ജില്ലയിലെ ട്രാഫിക് കേന്ദ്രങ്ങളിൽ നിന്ന് പൊലീസുകാരും ഹോംഗാർഡുകളും, നിയമലംഘനം നടത്തുന്ന വാഹനങ്ങളുടെ ഫോട്ടോ എടുക്കുന്നത് വിലക്കണമെന്ന് സുനിൽ തോമസ് പരാതി നൽകിയിരുന്നു. നിയമലംഘനം നടത്തുന്ന വാഹനങ്ങളുടെ നമ്പർ തെറ്റി രേഖപ്പെടുത്തുന്നതിനാൽ മറ്റ് വാഹന ഉടമകൾക്ക് പിഴ നോട്ടീസ് ലഭിക്കുന്നത് തടയണമെന്നും മറ്റു ക്യാമറകൾ ഉപയോഗിച്ച് നിയമ ലംഘനം കണ്ടെത്തണമെന്നുമായിരുന്നു പരാതി.

അമിത വേഗത്തിൽ പോകുന്ന വാഹനങ്ങൾ, വാഹനങ്ങൾ കൈ കാണിച്ചിട്ട് നിറുത്താതെ പോകുന്നത്. അനധികൃതതമായി പാർക്ക് ചെയ്ത ഡ്രൈവർ ഇല്ലാത്ത വാഹനങ്ങൾ എന്നിവയുടെ ഫോട്ടോ എടുത്ത് ഇ ചെല്ലാൻ വെബ് സൈറ്റിൽ അപ് ലോഡ് ചെയ്യുമ്പോൾ വാഹന രജിസ്ട്രേഷൻ നമ്പർ തെറ്റി മറ്റ് വാഹന ഉടമകൾക്ക് പിഴ നോട്ടീസ് ലഭിക്കുന്നുണ്ട്. ഇതൊഴിവാക്കാനും നിയമലംഘനങ്ങൾ നടത്തുന്ന വാഹനങ്ങൾ കണ്ടെത്താനായി പ്രധാന ജംഗ്ഷനുകളിൽ സ്ഥാപിച്ചിരിക്കുന്ന എ ഐ ക്യാമറകളുടെ നിയന്ത്രണം അതത് ജില്ലകളിലെ എൻഫോഴ്സ്മെന്റ് ആർ.ടി.ഒയ്ക്കാണെന്നു ജില്ലാ പൊലീസ് മേധാവിമാർക്ക് അയച്ച ഉത്തരവിൽ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL