
പത്തനംതിട്ട : കേരള നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതി ഇന്ന് ജില്ലയിലെ പ്രളയ പ്രദേശങ്ങളും വന്യജീവി ആക്രമണം നടന്ന പ്രദേശങ്ങളും സന്ദർശിക്കും. നിയമസഭ പരിസ്ഥിതി സമിതി ചെയർമാൻ സജീവ് ജോസഫ് എം.എൽ.എയുടെ നേതൃത്വത്തിൽ എത്തുന്ന നിയമസഭാംഗങ്ങളുടെ സംഘം രാവിലെ 10ന് പത്തനംതിട്ട കളക്ടറേറ്റ് കോമ്പൗണ്ടിലുള്ള ആസൂത്രണസമിതി സെക്രട്ടറിയേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേരും. ജില്ലയിലെ കാലവർഷക്കെടുതികളുടെ പശ്ചാത്തലത്തിൽ ബന്ധപ്പെട്ട വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥർ, പരിസ്ഥിതി പ്രവർത്തകർ, പൊതുജനങ്ങൾ എന്നിവരിൽ നിന്ന് തെളിവെടുപ്പ് നടത്തും. തുടർന്ന് വ്യക്തികളിൽ നിന്നും സംഘടനകളിൽ നിന്നും പരാതികൾ സ്വീകരിക്കും. അതിനുശേഷമാണ് ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കുക. കോന്നി താലൂക്കിലെ കൂടൽ, വന്യ ജീവി ആക്രമണം നടന്ന കുളത്തുമൺ, റാന്നി ഇട്ടിയപ്പാറ ബസ് സ്റ്റാൻഡ് (നാശനഷ്ടം സംഭവിച്ച വ്യാപാര സ്ഥാപനങ്ങൾ), തിരുവല്ല, കുറ്റൂർ ഗ്രാമ പഞ്ചായത്ത് (കൃഷിനാശം സംഭവിച്ച സ്ഥലങ്ങൾ), കടപ്ര, നിരണം പഞ്ചായത്തുകൾ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ച് തെളിവെടുപ്പ് നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |