അടൂർ : എൻ.ജി.ഒ അസോസിയേഷൻ അടൂർ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനാചരണത്തോടനുബന്ധിച്ച് അടൂർ ഗാന്ധി സ്മൃതി മൈതാനിയിലെ ഗാന്ധി പ്രതിമയിൽ ഹാരാർപ്പണവും പുഷ്പാർച്ചനയും നടത്തി. ഗാന്ധി ജയന്തി സമ്മേളനം കേരള എൻ.ജി.ഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ബിജു ശാമുവേൽ ഉദ്ഘാടനം ചെയ്തു.അടൂർ ബ്രാഞ്ച് പ്രസിഡന്റ് വി.ബിജു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ജി.ജയകുമാർ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റി അംഗം സുനിൽകുമാർ എസ്.കെ.ഗാന്ധി ജയന്തി ദിന സന്ദേശം നൽകി. ബ്രാഞ്ച് ഭാരവാഹികളായ സുനിൽകുമാർ, ഫസൽ ഹനീഫ,ഷാഹി ലാൽ, മുഹമ്മദ് സഹീർ,സുധീർ ഖാൻ, ബിനു കുമാർ, ഷിഹാബുദ്ദീൻ,മാത്യു,ഷിബു എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |