SignIn
Kerala Kaumudi Online
Wednesday, 07 October 2026 4.22 AM IST

ലഹരിവിരുദ്ധ ബോധവത്കരണ സദസ്

krishnakumar
ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് ഇലഞ്ഞി മേൽ ആര്യഭട്ട ഗ്രന്ഥശാലയിൽ നടന്ന ലഹരി വിരുദ്ധ ബോധവത്ക്കരണ സദസ്സ് സംസ്ഥാന ലൈബ്രറി കൗൺസിൽ എക്സി.അംഗവും ജില്ലാ പഞ്ചായത്തംഗവുമായ ജി. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്യുന്നു.

കാരയ്ക്കാട്: ഇലഞ്ഞിമേൽ ആര്യഭട്ട ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ദിനത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ സദസ് നടത്തി. ലൈബ്രറി കൗൺസിൽ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം ജി.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. ഗാന്ധി ജയന്തി ദിന സന്ദേശവും ആമുഖ പ്രസംഗവും പ്രൊഫ.ഡോ.കെ പ്രകാശ് നിർവഹിച്ചു. ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് കുറത്തികാട് പൊലീസ് സ്റ്റേഷൻ സബ് ഇൻസെക്ടർ എബി.എം.എസ് നടത്തി. കെ.കെ.രവീന്ദ്രൻ നായർ, പി.എസ്.ചന്ദ്രദാസ് , കെ.എൻ.ഷാജി, സൂസമ്മ ബെന്നി, ശശികലമധു, മുരളീധരൻ നായർ, ശശിധരൻ, പ്രദീപ് കുമാർ, രാജി ജയപ്രസാദ്, ഗീതാ നായർ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL