SignIn
Kerala Kaumudi Online
Wednesday, 07 October 2026 4.22 AM IST

ഫാർമസിസ്റ്റുകളില്ല,​ ആശുപത്രികളിൽ മരുന്ന് വിതരണം പ്രതിസന്ധിയിൽ ആളില്ല,​ മരുന്നു തരാൻ

ppp
ഫാർമസിസ്റ്റുകൾ

പത്തനംതിട്ട : നിരവധി രോഗികൾ ദൈനംദിനം ചികിത്സതേടി എത്തുന്ന സർക്കാർ ആശുപത്രികളിൽ ആവശ്യത്തിന് ഫാർമസിസ്റ്റുകൾ ഇല്ലാത്തത് മരുന്ന് വിതരണം പ്രതിസന്ധിയിലാക്കുന്നു. ഡോക്ടർമാരുടെയും പാരാമെഡിക്കൽ സ്റ്റാഫിന്റെയും കുറവിന് പിന്നാലെയാണിത്. രോഗികളുടെ എണ്ണത്തിന് ആനുപാതികമായി ഫാർമസിസ്റ്റുകൾ ഇല്ലാത്തതും പുതിയ തസ്തികകൾ സൃഷ്ടിക്കാത്തതുമാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. മെഡിക്കൽ കോളേജ് മുതൽ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ വരെ ഫാർമസ്റ്റികളുടെ ഒഴിവുണ്ട്. പി.എസ്.സി റാങ്ക് ലിസ്റ്റ് നിലവിലുണ്ടെങ്കിലും കഴിഞ്ഞ ഒരു വർഷത്തിനിടെ സംസ്ഥാന വ്യാപകമായി നാമമാത്രമായ നിയമനങ്ങൾ മാത്രമാണ് നടന്നിട്ടുള്ളത്. ജില്ലയിൽ മാത്രം 122പേർ റാങ്ക് ലിസ്റ്റിലുണ്ടെങ്കിലും 14 പേർക്ക് മാത്രമാണ് നിയമനം ലഭിച്ചത്. ആരോഗ്യ വകുപ്പ് അടിയന്തര ഇടപെടൽ നടത്തിയില്ലെങ്കിൽ പകർച്ചവ്യാധികൾക്ക് പിന്നാലെ ശബരിമല തീർത്ഥാടനം കൂടി തുടങ്ങുന്നതോടെ പ്രതിസന്ധി രൂക്ഷമാകും. ഫാർമസികൾക്ക് മുന്നിലെ ക്യൂ അനുദിനം വർദ്ധിച്ചുവരിയാണ്. മണിക്കൂറുകൾ നീണ്ട കാത്തുനിൽപ്പിനിടെ പലരും കുഴഞ്ഞു വീഴുന്ന സ്ഥിതിയാണ്.

പാഴായ സ്റ്റാഫ് പാറ്റേൺ

1961ലെ സ്റ്റാഫ് പാറ്റേൺ പ്രകാരം ആദ്യത്തെ 300 ഒ.പി രോഗികൾക്ക് ഒരു ഫാർമസിസ്റ്റ് വേണം. തുടർന്നുവരുന്ന ഓരോ 200 രോഗികൾക്കും ഒരു അധിക ഫാർമസിസ്റ്റും ഉണ്ടാകണം. ഓരോ 75കിടപ്പ് രോഗികൾക്കും ഒരു ഫാർമസിസ്റ്റ് വേണം. എന്നാൽ ഇപ്പോഴും ഇത് പാലിക്കപ്പെടുന്നില്ല. പി.എച്ച്.സി മുതൽ മെഡിക്കൽ കോളേജ് വരെ 300നും 2000നും ഇടയിലാണ് ഇപ്പോൾ പ്രതിദിന ഒ.പി. കിടപ്പ് രോഗികളുമുണ്ട്.

വിവിധ ജില്ലകളിലെ പി.എസ്.സി റാങ്ക് ലിസ്റ്റും

ഒരു വർഷത്തിനിടെ നിയമനം നടന്നതും

..........................................................................

പത്തനംതിട്ട : 122, 14

കൊല്ലം : 153, 18

കോട്ടയം : 147, 2

ആലപ്പുഴ : 145, 23

തിരുവനന്തപുരം :178 , 8

ഇടുക്കി : 129, 14

എറണാകുളം :224 , 30

തൃശൂർ : 218, 2

പാലക്കാട് : 198, 29

മലപ്പുറം :222 , 26

കോഴിക്കോട് : 166 , 28

വയനാണ് :116, 11

കണ്ണൂർ :163 , 20

കാസർഗോഡ് : 130, 2

ഫാർമസിസ്റ്റുകളുടെ പ്രധാന ചുമതലകൾ

* ഡോക്ടറുടെ കുറിപ്പടി പരിശോധിച്ച് കൃത്യമായ മരുന്നുകൾ രോഗിക്ക് നൽകുക.

* മരുന്നുകൾ എപ്പോൾ, എങ്ങനെ കഴിക്കണം, സൂക്ഷിക്കേണ്ട രീതികൾ എന്നിവ രോഗിക്ക് കൃത്യമായി വിശദീകരിച്ചു കൊടുക്കുക

* വ്യത്യസ്ത മരുന്നുകൾ ഒരുമിച്ച് കഴിക്കുമ്പോൾ ഉണ്ടാകാനിടയുള്ള പാർശ്വഫലങ്ങളോ പ്രതിപ്രവർത്തനങ്ങളോ ഉണ്ടോ എന്ന് പരിശോധിക്കുക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL