SignIn
Kerala Kaumudi Online
Wednesday, 07 October 2026 5.08 AM IST

ജനുവരിയിൽ നാടിന് സമർപ്പിക്കും, ഐരവണ്ണിന് ഐശ്വര്യമായി പുതിയപാലം

phoro
ഐരവൺ പാലത്തിന്റെ നിർമ്മാണ പുരോഗതി അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ വിലയിരുത്തുന്നു

കോന്നി : അരുവാപ്പുലം - ഐരവൺ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ഐരവൺ പാലം ജനുവരിയിൽ തുറന്നുനൽകാനായി​ പണി​കൾ പുരോഗമി​ക്കുകയാണ്. അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ പാലം സന്ദർശിച്ച് നിർമ്മാണ പുരോഗതി വിലയിരുത്തി. പാലത്തിന്റെ 9 തൂണുകളിൽ ആറ് തൂണുകളെയും ബന്ധിപ്പിച്ചുകൊണ്ടുള്ള ഗർഡറുകൾക്ക് മുകളിൽ ഡക്ക് സ്ലാബുകൾ വാർക്കുന്ന ജോലികൾ അവസാനഘട്ടത്തിലാണ്. പാലത്തിന്റെ 70 ശതമാനം നിർമ്മാണ പ്രവർത്തികളും പൂർത്തിയായി. നദിയിൽ സ്ഥാപിച്ചിരിക്കുന്ന ഒരുറിവർ സ്പാനിൽ നിന്ന് ഐരവൺ കരയിലേക്കുള്ള രണ്ട് ലാൻഡ് സ്പാനിലേക്കുള്ള ഗർഡറുകളുടെ നിർമ്മാണവും സ്ലാബ് വാർക്കുന്ന പണികളുമാണ് ഇനി അവശേഷിക്കുന്നത്. പഞ്ചായത്ത് പടിയിൽ നിന്നുള്ള ബി.എം ആൻഡ് ബി.സി നിലവാരത്തിലുള്ള അപ്രോച്ച് റോഡിന്റെ നിർമ്മാണവും ആരംഭിക്കാനുണ്ട്. ഐരവൺ കരയിൽ അവശേഷിക്കുന്ന തൂണുകൾക്ക് മുകളിലുള്ള ഗർഡറുകളുടെ നിർമ്മാണം നദിയിലെ വെള്ളം താഴ്ന്നതനുസരിച്ച് നടത്താൻ എം.എൽ.എ നിർദ്ദേശം നൽകി. 12.25 കോടി രൂപ ചെലവിട്ടാണ് പാലം നിർമ്മി​ക്കുന്നത്.

പഞ്ചായത്ത് പ്രദേശങ്ങൾ ഒന്നാകും

അരുവാപ്പുലം, ഐരവൺ വില്ലേജുകളെ പാലം വഴി ബന്ധിപ്പിക്കുമ്പോൾ രണ്ടായി നിന്ന അരുവാപ്പുലം പഞ്ചായത്തി​ലെ പ്രദേശങ്ങൾ ഒന്നായി മാറും. ഐരവൺ ഭാഗത്തുനിന്ന് ജനങ്ങൾക്ക് കോന്നി ചു​റ്റാതെ പഞ്ചായത്ത് ഓഫീസ്, പ്രാഥമിക ആരോഗ്യ കേന്ദ്രം, കൃഷിഭവൻ തുടങ്ങിയ സ്ഥാപനങ്ങളിലെത്താം. അരുവാപ്പുലം നിവാസികൾക്ക് എളുപ്പത്തി​ൽ മെഡിക്കൽ കോളേജിൽ എത്തിച്ചേരാനും പാലം ഉപകരിക്കും. അച്ചൻകോവിൽ - പ്ലാപ്പള്ളി റോഡിൽ നിന്നുമാണ് പാലം ഐരവൺ കരയുമായി ബന്ധിപ്പിക്കുന്നത്.

തമിഴർക്കും ഗുണം

തമിഴ്‌നാട്ടിലെ തെങ്കാശി ജില്ലയിലുള്ളവർ മധുര മെഡിക്കൽ കോളേജിനെയാണ് ചികിത്സയ്ക്കായി ആശ്രയിക്കുന്നത്. ഇതിന് 150 കിലോമീ​റ്റർ സഞ്ചരി​ക്കേണ്ടതായി​ട്ടുണ്ട്. തെങ്കാശി ജില്ലക്കാർക്ക് ഇതി​ന്റെ പകുതിദൂരം യാത്ര ചെയ്താൽ കോന്നി മെഡിക്കൽ കോളേജിലെത്താം. കൊല്ലം ജില്ലക്കാർക്കും തമിഴ്‌നാട്ടുകാർക്കും കോന്നി ടൗണിൽ വരാതെ ഐരവൺപാലം വഴി കോന്നി മെഡിക്കൽ കോളേജിൽ എത്തിച്ചേരാനാകും. ഐരവൺ കരയിലെ ആനകുത്തി - കുമ്മണ്ണൂർ മാവനാൽ ട്രാൻസ്ഫോമർ ജംഗ്ഷൻ റോഡും മുരിങ്ങമംഗലം - മെഡിക്കൽ കോളജ് റോഡും ഉന്നതനിലവാരത്തിൽ നിർമ്മാണം പൂർത്തീകരിച്ചിട്ടുണ്ട്.

മൂന്നുമാസം കൊണ്ട് ശേഷിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി ജനുവരിയി​ൽ പാലം തുറന്നു കൊടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ

പദ്ധതി​ ചെലവ് : 12.25 കോടി രൂപ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL