SignIn
Kerala Kaumudi Online
Wednesday, 07 October 2026 5.08 AM IST

മ്ലാന്തടം വിദ്യാനികേതൻ ഗുരുകുലം, യതിയുടെ ജ്ഞാനഭൂമി

guru-
വിദ്യാനികേതൻ ഗുരുകുലം

കോന്നി : വകയാറിൽ നിന്ന് ആത്മീയതയുടെ ഔന്നത്യത്തിലേക്ക് വളർന്ന ഗുരു നിത്യചൈതന്യയതിയുടെ സ്മരണകൾ നിറയുന്ന മ്ലാന്തടം വിദ്യാനികേതൻ ഗുരുകുലം സാംസ്കാരികതയുടെ ചൈതന്യമാകുന്നു. വർക്കല നാരായണ ഗുരുകുലത്തിന്റെ മേൽനോട്ടത്തിലാണ് ഗുരുകുലത്തിന്റെ പ്രവർത്തനം. ഇവിടെ ഗുരു നിത്യചൈതന്യയതി താമസിച്ചിരുന്ന മുറി സംരക്ഷിച്ചിട്ടുണ്ട്. അദ്ദേഹം രചിച്ച പുസ്തകങ്ങളുടെ ശേഖരവും പ്രാർത്ഥനാഹാളുമുണ്ട്. അമ്മ വാമാക്ഷിയമ്മയുടെ സമാധിക്കുശേഷം യതി സ്ഥാപിച്ച ശാരദാമഠവും ശാരദാദേവീ ക്ഷേത്രവും പുതിയകാലത്തിന് പകരുന്നത് ആത്മീയതയുടെ വലിയ ദർശനമാണ്. മറ്റുക്ഷേത്രങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമാണിവിടം. ആചാരങ്ങളോ, വഴിപാടുകളോ ഭണ്ഡാരപ്പിരിവോ, ഉത്സവങ്ങളോ ഇല്ല. ഭക്തർക്ക് പ്രാർത്ഥനകൾ ചൊല്ലാനും ആരാധിക്കാനുമുള്ള പൂർണ സ്വാതന്ത്ര്യമുണ്ടിവിടെ.

വർക്കല നാരായണ ഗുരുകുലത്തിലെ സ്വാമി ത്യാഗിശ്വരനാണ് വിദ്യാനികേതൻ ഗുരുകുലത്തിന്റെ ചുമതലകൾ വഹിച്ചിരുന്നത്. യതിയുടെ ജന്മശതാബ്ദി ആഘോഷവും ഗുരുപൂജ മഹോത്സവവും എല്ലാവർഷവും നടത്തുന്നു. സ്വാമി ത്യാഗീശ്വരൻ, ഡോ.പീറ്റർ ഒപ്പൻഹൈമർ (യു.എസ്), ഡോ.പീറ്റർ മൊറാസ് (യു.എസ് ), ആൻഡ്രൂ ലാർക്കിൻ (യു.എസ് ), ഗായത്രി നാരായണൻ (യു.എസ്), സനൽ മാധവൻ (ഇംഗ്ലണ്ട്), സ്വാമി വ്യാസ പ്രസാദ്, ഗീതാഗായത്രി (ഫേൺഹിൽ, ഊട്ടി), സ്വാമി വിദ്യാധിരാജാ (അമൃതബിന്ദു ആശ്രമം), സ്വാമിനി ജ്യോതിർമയി ഭാരതി (മംഗള ഭാരതി), എസ്.രാധാകൃഷ്ണൻ, ഡോ.എസ്.ഓമന, ഡോ.എസ്.കെ.രാധാകൃഷ്ണൻ, ലതിക, ഡോ.ബി.സുഗീത, കൃഷ്ണൻകർത്ത തുടങ്ങിയവർ ഇവിടെ അനുസ്മരണ പരിപാടികളിൽ പതിവായി പങ്കെടുക്കും.

വകയാർ മ്ലാന്തടത്ത് ജനിച്ച് വിശ്വപൗരനായി മാറിയ ഗുരുനിത്യ ചൈതന്യതിയുടെ സ്മരണകളുടെ ഭൂമിയാണ് വിദ്യാനികേതൻ ഗുരുകുലം.

അഡ്വ.കെ.എൻ.സത്യാനന്ദപണിക്കർ

(ഗുരുനിത്യ ചൈതന്യയതിയുടെ കുടുംബാംഗം )

ഗുരു നിത്യചൈതന്യ യതി

നടരാജഗുരുവിന്റെ ശിഷ്യനും തത്ത്വചിന്തകനും എഴുത്തുകാരനും അദ്ധ്യാപകനുമായിരുന്നു ഗുരു നിത്യചൈതന്യ യതി (1924 - 1999).ജനനം: 1924 നവംബർ 2ന് പത്തനംതിട്ടയിലെ വകയാറിൽ (ജനനനാമം: ജയചന്ദ്രപണിക്കർ).

സംഭാവനകൾ:

തത്ത്വചിന്ത, മനഃശാസ്ത്രം, സൗന്ദര്യശാസ്ത്രം, സാഹിത്യം, അദ്വൈത ദർശനം എന്നിവയിലായി നൂറിലധികം പുസ്തകങ്ങൾ രചിച്ചു.
ഇംഗ്ലീഷിലും മലയാളത്തിലും പ്രബന്ധങ്ങളും പുസ്തകങ്ങളും എഴുതിയിട്ടുണ്ട്.
ഇന്ത്യയിലും വിദേശത്തുമായി നിരവധി സർവകലാശാലകളിൽ അതിഥി അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചു.

  • പ്രധാന കൃതികൾ:

    • സ്നേഹസംവാദം

    • ഭഗവദ്ഗീതാ സ്വാധ്യായം

    • മേഘരൂപൻ

    • ബൃഹദാരണ്യകോപനിഷത്ത് (വ്യാഖ്യാനം)

    • യാത്ര (ആത്മകഥാപരമായ കൃതികൾ)

  • സമാധി : 1999 മേയ് 14ന് ഊട്ടിയിലെ ഫേൺ ഹിൽ ആശ്രമത്തിൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL