
ചെങ്ങന്നൂർ: നഗരസഭ ആരോഗ്യ വിഭാഗം ശുചിത്വ മിഷന്റെ സഹകരണത്തോടെ ഗാന്ധിജയന്തിയോടനുബന്ധിച്ച് സംഘടിപ്പിച്ച മെഗാ ശുചിത്വ വാരാചരണത്തിന്റെ ഭാഗമായി ജില്ലാ ആശുപത്രിയിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. വൈ.ഡബ്ല്യു.സി.എയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ശുചീകരണ പരിപാടി റബർ ബോർഡ് ചെയർമാൻ എൻ.ഹരി ഉദ്ഘാടനം ചെയ്തു. നഗരസഭ ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.ഷിബു രാജൻ അദ്ധ്യക്ഷതവഹിച്ചു. മനീഷ് കീഴാമഠത്തിൽ, സാലി ജെയിംസ്, ഷീബ മാത്യു, പി.കെ.അനിൽകുമാർ, ടി.കുമാരി,ബി.ജയകുമാർ, സിനി ബിജു, ഇന്ദു രാജൻ, ശരണ്യ സുരേന്ദ്രൻ, ലേഖ ജയൻ, എൻ അനുപമ, വി.കെ.സുജാത, ബിജു അലക്‌സാണ്ടർ, വി.എസ്.സവിത എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |