
റാന്നി: ലോക അദ്ധ്യാപക ദിനാചരണത്തിന്റെ ഭാഗമായി കിസുമം ഹയർസെക്കൻഡറി സ്‌കൂളിലെ പൂവ് സർഗവേദി സംഘടിപ്പിച്ച ഗുരുരത്‌ന പുരസ്‌കാരം അഡ്വ.പഴകുളം മധു എം.എൽ.എ മോഡൽ റസിഡൻഷ്യൽ സ്‌കൂൾ വടശേരിക്കര പ്രിൻസിപ്പൽ ജി.സുന്ദരേശന് നൽകി. പി.ടി.എ പ്രസിഡന്റ് സിബി അഴകത്ത് അദ്ധ്യക്ഷതവഹിച്ചു. രജനി സതീഷ്, രാജൻ ടി.കെ, നിഷ.എസ്, മാലിക്.എ, നിഷ.എസ്, ഷെറിൻ വർഗീസ് എന്നിവരോടൊപ്പം സ്‌കൂൾ ലീഡർ അലൻ കെ. പ്രിൻസും സംസാരിച്ചു. 100 ദിവസം കൊണ്ട് ജീവിതം മാറ്റിമറിക്കാനുള്ള ചലഞ്ച് ഏറ്റെടുത്ത സ്‌കൂളിലെ എട്ട് വിദ്യാർത്ഥികൾക്ക് ഏരീസ് ഗ്രൂപ്പ് ഒഫ് കമ്പനീസ് സ്‌പോൺസർ ചെയ്ത ക്യാഷ് അവാർഡ് നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |