
പത്തനംതിട്ട: റോട്ടറി ഇന്റർനാഷണലിന്റെ ഡിസീസ് പ്രിവൻഷൻ ആൻഡ് ട്രീറ്റ് മെന്റ് പദ്ധതിയുടെ ഭാഗമായി റോട്ടറി ക്ലബ് ഒഫ് പത്തനംതിട്ട മെട്രോയുടെ നേതൃത്വത്തിൽ വെട്ടിപ്പുറം എൽ.പി സ്കൂളിൽ ദന്താരോഗ്യ ബോധവത്കരണ ക്ലാസും പരിശോധനാ ക്യാമ്പും നടത്തി. പാസ്റ്റ് അസിസ്റ്റന്റ് ഗവർണർ ടി.എം.മത്തായി ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ് ഒഫ് പത്തനംതിട്ട മെട്രോ പ്രസിഡന്റ് ബിജു എസ് പണിക്കർ, ഡോ.അനിൽ കെ.രാജൻ, സെക്രട്ടറി സി.കെ.സുന്ദരൻ, നിവിൻ ജോർജ് ജോസഫ് തുടങ്ങിയവർ പങ്കെടുത്തു. വിദ്യാർത്ഥികൾക്ക് ടൂത്ത്‌പേസ്റ്റും ടൂത്ത് ബ്രഷും വിതരണം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |