
പന്തളം : കോട്ടയം - തിരുവനന്തപുരം ചെമ്പകപ്പാറ ബസ് സർവീസ് പുനരാരംഭിക്കാൻ സഹായിച്ച അഡ്വ. അബിൻ വർക്കി എം എൽ എയ്ക്ക് അഭിനന്ദനങ്ങൾ അറിയിച്ച് കുളനട മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അമ്പലക്കടവ് ജംഗ്ഷനിൽ ബസിന് സ്വീകരണം നൽകി. അനുമോദന യോഗം ഡി സി സി ജനറൽ സെക്രട്ടറി ജി.രഘുനാഥ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി തുളസിധരൻ പിള്ള അദ്ധ്യക്ഷതവഹിച്ചു. ഡി സി സി സെക്രട്ടറി എം.ആർ.ഉണ്ണികൃഷ്ണൻ നായർ, ഷാജി കുളനട, വിലാസിനിയമ്മ, എം.കെ.ശ്യാമള കുമാരി, റ്റി.വി.സൈമൺ, സാം കച്ചോര, ബിജു തുമ്പമൺ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |