
തിരുവല്ല : തിരുവല്ല - കായംകുളം സംസ്ഥാനപാതയിലെ ഉണ്ടപ്ലാവിൽ സ്കൂൾ ബസും കാറും കൂട്ടിയിടിച്ചു. ഇന്നലെ വൈകിട്ട് അഞ്ചിന് ഉണ്ടപ്ലാവ് ജംഗ്ഷന് സമീപമായിരുന്നു അപകടം. പൊടിയാടി ഭാഗത്തുനിന്ന് വന്ന തിരുവല്ല എം.ജി.എം സ്കൂളിന്റെ ബസും എതിർദിശയിൽ നിന്ന് വന്ന കാറുമാണ് കൂട്ടിയിടിച്ചത്. കുട്ടികളെ ഇറക്കിയശേഷം സ്കൂളിലേക്ക് തിരികെപോകുകയായിരുന്നു ബസാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻവശത്ത് കുടുങ്ങിപ്പോയ കാർ ക്രെയിൻ ഉപയോഗിച്ച് നീക്കം ചെയ്യുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. അരമണിക്കൂറിലേറെ സംസ്ഥാന പാതയിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |