
വാഴമുട്ടം: ഓമല്ലൂർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ വാഴമുട്ടം ബ്രാഞ്ചിൽ കാലാവധി പൂർത്തിയായ നിക്ഷേപങ്ങളുടെ തുക തിരികെ ലഭിക്കുന്നില്ലെന്ന് ആരോപിച്ച് കോൺഗ്രസ് 8, 9 വാർഡ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി. വാർഡ് പ്രസിഡന്റ് സി.ബി. രാജു അദ്ധ്യക്ഷത വഹിച്ചു ഡി.സി.സി. ജനറൽ സെക്രട്ടറി ജോൺസൺ വിളവിനാൽ ഉദ്ഘാടനം ചെയ്തു. ഡി.സി.സി. ബ്ലോക്ക് ജനറൽ സെക്രട്ടറി സി.ബി. സാമുവൽ , മണ്ഡലം പ്രസിഡന്റ് പ്രദീപ്, ഡോ. ജോർജ് മാത്യു പാലപ്പാമണ്ണിൽ, ബിനു റ്റി ഡേവിഡ്, സുനീഷ് ചിറ്റൂർ, പ്രിൻസി സാമുവൽ, ഷിജു ജോഷ്വ, ഡി. രാജു, ഇടിക്കുള സ്‌കറിയാ, രമേഷ്, റോയിമോൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |