പത്തനംതിട്ട: സി.പി.എം ജില്ലാ കമ്മിറ്റിയിൽ പുതുതായി ഒരാളെ ഉൾപ്പെടുത്തി. ആറു പേർ ക്ഷണിതാക്കളാണ്. പന്തളം ഏരിയാ സെക്രട്ടറിയായ ആർ.ജ്യോതികുമാറിനെയാണ് പുതുതായി ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത്. ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് എം.അനീഷ്, ജില്ലാ പഞ്ചായത്തംഗം സവിതാ അജയകുമാർ, എം.എസ്.രാജേന്ദ്രൻ ചിറ്റാർ, കൃഷ്ണകുമാർ പന്തളം, ജിജി മാത്യു പുറമറ്റം, പ്രമോദ് ഇളമൺ തിരുവല്ല എന്നിവരാണ് ക്ഷണിതാക്കൾ. ജില്ലാ സെക്രട്ടേറിയറ്റിലേക്കുള്ള ഒരു ഒഴിവ് നികത്തിയിട്ടില്ല. നിലവിൽ പന്തളം ഏരിയാ സെക്രട്ടറിയാണ്. പെരുനാട് ഏരിയാ സെക്രട്ടറിയും രക്തസാക്ഷി എം.എസ് പ്രസാദിന്റെ സഹോദരനുമാണ് എം.എസ് രാജേന്ദ്രൻ. ഇ.എം.എസ് ആശുപത്രി ചെയർമാനും ഇരവിപേരൂർ ഏരിയാ കമ്മിറ്റിയംഗവുമാണ് ജിജി മാത്യു. പന്തളം ഏരിയാ കമ്മിറ്റിയംഗമാണ് എസ്. കൃഷ്‌ണകുമാർ. കർഷകസംഘം തിരുവല്ലാ ഏരിയാ സെക്രട്ടറിയും അർബൻ സഹകരണ ബാങ്ക് ചെയർമാനുമാണ് പ്രമോദ് ഇളമൺ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |