പത്തനംതിട്ട : ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ജില്ല ഇൻഫർമേഷൻ ഓഫീസിന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി പ്രശ്‌നോത്തരി, ചിത്രരചന മത്സരങ്ങൾ സംഘടിപ്പിച്ചു. ഗാന്ധിയൻ ദർശനങ്ങളും ആശയങ്ങളും സംബന്ധിച്ച് ക്വിസ് മാസ്റ്റർ ഷാജി ഉമ്മൻ മത്സരത്തിന് മുന്നോടിയായി അവതരണം നടത്തി. മാർത്തോമ ഹൈസ്‌കൂൾ ഹെഡ്മിസ്ട്രസ് ഷീജാബേബി, ജില്ല ഇൻഫർമേഷൻ ഓഫീസർ കെ.കെ.ജയകുമാർ, അസിസ്റ്റൻ് എഡിറ്റർ രാഹുൽ പ്രസാദ്, ഉദ്യോഗസ്ഥരായ ആർ.രതീഷ് കുമാർ, സി.വി.വിഷ്ണുരാജ്, കെ.ഉണ്ണികൃഷ്ണൻ നായർ, ജെ.രതീഷ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |