പള്ളിക്കൽ : പള്ളിക്കൽ പി.യു.എം.വി.എച്ച്.എസ്.എസിൽ നടന്ന "സ്വയം അറിയുക, സ്വയം വളരുക "എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ ബോധവത്കരണ ക്ലാസിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് അംഗം സുനിൽ പള്ളിക്കൽ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് വി.പ്രകാശ് ബാബു അദ്ധ്യക്ഷത വഹിച്ചു. തിരുവനന്തപുരംഓർത്തഡോക്സ് സ്റ്റുഡൻസ് സെന്റർ ഡയറക്ടർ ഫാ.സജി മേക്കാട്ട് ക്ലാസ് നയിച്ചു. അദ്ധ്യാപകരായ അനിൽകുമാർ, സുനീഷ് അജയ് കൃഷ്ണൻ, ശാലിനി, മജ്ഞുഷ, പി.ടി.എ അംഗങ്ങളായ അബുബക്കർ, വിഷ്‌ണു പ്രസാദ്, പ്രദീപ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |