SignIn
Kerala Kaumudi Online
Thursday, 08 October 2026 4.24 AM IST

കോൺഗ്രസ് പരാതി നൽകി

pallickal
പള്ളിക്കൽ ഗ്രാമപഞ്ചായത്തിലെ വികസന പ്രവർത്തനങ്ങൾ സമയബന്ധിതമായി നടപ്പാക്കണമെന്നും ജനങ്ങളുടെ വിവിധ പരാതികൾക്ക് അടിയന്തര പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് *കോൺഗ്രസ് പാർലമെന്ററി പാർട്ടി* പള്ളിക്കൽ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി മുരളീമോഹന് പരാതി നൽകുന്നു.

പള്ളിക്കൽ : പള്ളിക്കൽ ഗ്രാമപഞ്ചായത്തിലെ വികസന പ്രവർത്തനങ്ങൾ സമയബന്ധിതമായി നടപ്പാക്കണമെന്നും ജനങ്ങളുടെ പരാതികൾക്ക് അടിയന്തര പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് പാർലമെന്ററി പാർട്ടി പള്ളിക്കൽ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിക്ക് പരാതി നൽകി. കോൺഗ്രസ് പഴകുളം മണ്ഡലം പ്രസിഡന്റ് തട്ടത്തിൽ ബദറുദ്ദീന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം മണ്ഡലം പ്രസിഡന്റ് തോട്ടുവ പി. മുരളി ഉദ്ഘാടനം ചെയ്തു. അബു ഏബ്രഹാം വീരപ്പള്ളി, സുനിൽ പള്ളിക്കൽ, പ്രസന്നകുമാരി, വത്സല, ജോളി സേനൻ, ശ്രീലക്ഷ്മി, ആശ സിജിൽ, പ്രമോദ്. ജി, റോസമ്മ സെബാസ്റ്റ്യൻ, മുണ്ടപ്പള്ളി സുഭാഷ്, ദിവ്യ അനീഷ്, രഞ്ജിനി കൃഷ്ണകുമാർ, കൃഷ്ണകുമാർ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL