ഏറത്ത്: ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ പുന്തലപ്പടി കനാൽ ഭാഗത്ത് കക്കൂസ് മാലിന്യം നിക്ഷേപിച്ചത് സംബന്ധിച്ച പരാതിയിന്മേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ തരകൻ, വൈസ്. പ്രസിഡന്റ് അജികുമാർ ആർ, ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ സ്ഥലപരിശോധന നടത്തി. സംസ്ഥാന സർക്കാരിന്റെ നിർമ്മല ഗ്രാമം (മാലിന്യ മുക്ത കേരളം) പദ്ധതിയുടെ ഭാഗമായി ഏറത്ത് ഗ്രാമപഞ്ചായത്തിൽ സമ്പൂർണ മാലിന്യ മുക്ത പഞ്ചായത്ത് ആക്കുന്നതിന്റെ ഭാഗമായി ഗ്രാമപപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കേന്ദ്ര ധനകാര്യ കമ്മിഷൻ ഗ്രാന്റ് വിനിയോഗിച്ച് ക്യാമറകൾ സ്ഥാപിക്കുന്നതിന് കമ്മിറ്റി തീരുമാനം എടുത്തതായും പഞ്ചായത്ത് അധികൃതർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |