പന്തളം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 25 വർഷത്തെ സദ്ഭരണ നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ബി.ജെ.പി പന്തളത്ത് സേവാ ജ്യോതി യാത്ര ബൈക്ക് റാലി സംഘടിപ്പിച്ചു. കുരമ്പാലയിൽ നിന്നും ആരംഭിച്ച റാലി പന്തളം നാനാക്ക് ഓഡിറ്റോറിയത്തിൽ സമാപിച്ചു. തുടർന്നു നടന്ന സമ്മേളനം ജില്ല അദ്ധ്യക്ഷൻ അഡ്വ.വി.എ. സൂരജ് ഉദ്ഘാടനം ചെയ്തു. കർഷക മോർച്ച ദേശീയ ഉപാദ്ധ്യക്ഷൻ അഡ്വ. എസ്. ജയസൂര്യൻ സേവാ ജ്യോതി യാത്ര ഉദ്ഘാടം ചെയ്തു. സംസ്ഥാന സെക്രട്ടറി ഡോ. രേണു സുരേഷ് വികസിത സങ്കൽപ്പ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ ജനറൽ സെക്രട്ടറിമാരായ അഡ്വ.കെ.ബിനു മോൻ, വിജയകുമാർ മണിപ്പുഴ, ദേശീയ കൗൺസിലംഗം വിക്ടർ.റ്റി.തോമസ്സ് , ജില്ലാ സെക്രട്ടറി നിധിൻ ശിവ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |