
കൊടുമൺ : ഒരേ ക്ലാസിലെ ഒരേ ബെഞ്ചിൽ ഇരുന്നു പഠിക്കുന്ന നാല് വിദ്യാർത്ഥികൾ കായിക മേളയിൽ മെഡൽ നേട്ടം കൊയ്യുന്നത് ചരിത്രത്തിൽ തന്നെ അപൂർവമാണ്. കുറിയന്നൂർ മാർത്തോമാ ഹൈസ്കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിനികളായ ഹർഷ.കെ.എസ്, കാർത്തിക ബിജു, അനുശ്രീ വി.ഗോപാൽ, അനുഷ്ക സനൽ എന്നീ മിടുക്കികളാണ് ക്ലാസ് മുറി ബന്ധം കൊണ്ടും മെഡൽ നേട്ടം കൊണ്ടും മേളയുടെ ശ്രദ്ധ കേന്ദ്രമായത്. ഇതിൽ ഹർഷയും അനുശ്രീയും അനുഷ്കയും അഞ്ചാം ക്ലാസ് മുതൽ ഒരുമിച്ചാണ്. മേളയിൽ ജൂനിയർ ഗേൾസ് വിഭാഗം ഡിസ്‌കസ് ത്രോ യിൽ ഹർഷയും 400 മീറ്റർ ജൂനിയർ ഗേൾസ് വിഭാഗം ഹർഡിൽസിൽ കാർത്തിക ബിജുവും സീനിയർ ഗേൾസ് 400 മീറ്റർ ഹർഡിൽസിൽ അനുശ്രീയും ഒന്നാം സ്ഥാനം നേടി. അനുഷ്കയ്ക്ക് 400 മീറ്റർ ജൂനിയർ ഗേൾസ് വിഭാഗം ഹർഡിൽസിൽ മൂന്നാംസ്ഥാനമാണ് കിട്ടിയത്. ശിവശങ്കർ.എൻ.ജി, അമൽ സന്തോഷ് എന്നിവരാണ് ഇവരുടെ പരിശീലകർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |