SignIn
Kerala Kaumudi Online
Saturday, 10 October 2026 1.29 AM IST

കായിക മാമാങ്കത്തിന് തുടക്കമായി

inaguration-

കൊടുമൺ : റവന്യു ജില്ല സ്കൂൾ കായികമേളയ്ക്ക് കൊടുമണ്ണിൽ തുടക്കമായി. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും സീനിയർ, ജൂനിയർ വിഭാഗങ്ങളിലുള്ള 1500 മീറ്റർ ഓട്ടമത്സരമായിരുന്നു മേളയിലെ ആദ്യയിനം. തുടർന്ന് മാർച്ച്‌ പാസ്റ്റിൽ വിവിധ ഉപജില്ലകളിൽ നിന്നുള്ള മത്സരാർത്ഥികൾ അണിനിരന്നു. പത്തനംതിട്ട വിദ്യാഭ്യാസ ജില്ല ഉപഡയറക്ടർ ഷീബ മുഹമ്മദ് സല്യൂട്ട് സ്വീകരിച്ചു. കൊടുമൺ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് ഡി.ജി.ഗീതാദേവി പതാക ഉയർത്തി. അഡ്വ.സി.വി.ശാന്തകുമാർ എം.എൽ.എ മേള ഉദ്ഘാടനം ചെയ്തു. പറക്കോട് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് ബിനിലാൽ, ജില്ല പഞ്ചായത്ത്‌ അംഗം എ.എൻ.സലീം, പറക്കോട് ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം അജികുമാർ രണ്ടാംകുറ്റി, ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ കിരൺ.എം, മിഥുൻ അങ്ങാടിക്കൽ, ചെങ്ങന്നൂർ ആർ.ഡി.ഡി സുധ.കെ, റിസപ്‌ഷൻ കമ്മിറ്റി ജോയിന്റ് കൺവീനർ ഫിലിപ്പ് ജോർജ് എന്നിവർ സംസാരിച്ചു.

മത്സരാർത്ഥികളുടെ മാർച്ച്‌ പാസ്റ്റ് നടന്നപ്പോൾ വേദിയിൽ നിൽക്കാതെ വിദ്യാഭ്യാസ ഉപഡയറക്ടർ അടക്കം മറുവശത്തേക്ക് മാറിയത് കല്ലുകടിയായി. ദാഹിനേ ദേഖ്" (Eyes Right) എന്ന നിലയിൽ വലതുവശത്തേയ്ക്ക് നോക്കിയാണ് മത്സരാർത്ഥികൾ സല്യൂട്ട് നൽകുന്നത്. സല്യൂട്ട് സ്വീകരിക്കാൻ ആളില്ലായിരുന്നുവെങ്കിലും

വിദ്യാർത്ഥികൾ കൃത്യമായി വലതുവശത്തേയ്ക്ക് നോക്കി സല്യൂട്ട് നൽകി.

ഉച്ചയ്ക്കുശേഷം കനത്ത മഴപെയ്തത് മത്സരങ്ങളുടെ ക്രമംതെറ്റിച്ചു. മഴ തോർന്നതിന് ശേഷം മത്സരങ്ങൾ തുടർന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL