SignIn
Kerala Kaumudi Online
Friday, 09 October 2026 3.37 AM IST

മനയ്ക്കച്ചിറ പാലത്തിന് ഫെൻസിംഗ് നിർമ്മാണം പൂർത്തിയാക്കി

manakachira
മനയ്ക്കച്ചിറ പാലത്തിൽ ഫെൻസിംഗ് നിർമ്മാണം പൂർത്തിയായപ്പോൾ


യാത്രക്കാരുടെ സുരക്ഷ

തിരുവല്ല : യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും മണിമലയാറിലേക്ക് മാലിന്യം വലിച്ചെറിയുന്നത് തടയാനുമായി മനയ്ക്കച്ചിറ പാലത്തിൽ ഫെൻസിംഗ് നിർമ്മാണം പൂർത്തിയാക്കി. ടി.കെ.റോഡിലെ മനയ്ക്കച്ചിറയിൽ നിന്ന് കുറ്റൂരിലേക്കുള്ള റോഡിൽ മണിമലയാറിന് കുറുകെയുള്ള മനയ്ക്കച്ചിറ പാലത്തിൽ ഇന്നലെയാണ് നിർമ്മാണ ജോലികൾ പൂർത്തിയാക്കിയത്. പാലത്തിന്റെ ഇരുവശങ്ങളിലും മുന്നറിയിപ്പ് ബോർഡുകൾ കൂടി ഇനി സ്ഥാപിക്കാനുണ്ട്. കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ദേശീയ ഹരിത ട്രൈബ്യൂണലിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി 15ലക്ഷം രൂപ ചെലവഴിച്ച് കൊല്ലം മേജർ ഇറിഗേഷൻ വകുപ്പിന്റെ മേൽനോട്ടത്തിൽ കഴിഞ്ഞ ഓഗസ്റ്റ് അവസാനമാണ് നിർമ്മാണം ആരംഭിച്ചത്.

രണ്ടരമീറ്റർ ഉയരത്തിൽ ഫെൻസിംഗ്

പാലത്തിന്റെ ഇരുവശങ്ങളിലുമായി 125 മീറ്റർ വീതം നീളത്തിലും രണ്ടര മീറ്റർ ഉയരത്തിലുമാണ് സുരക്ഷാവേലി നിർമ്മിച്ചത്. ജി.ഐ പൈപ്പുകൾ ഉപയോഗിച്ച് ചതുരക്കള്ളികൾ തയാറാക്കി അതിനുള്ളിൽ പ്ലാസ്റ്റിക് പൊതിഞ്ഞ പച്ചനിറത്തിലുള്ള നെറ്റ് സ്ഥാപിച്ചു.

അപകട സാഹചര്യങ്ങൾ ഒഴിവാക്കാം

പാലത്തിൽ നിന്ന് നദിയിലേക്ക് ചാടുന്നത് ഉൾപ്പെടെയുള്ള അപകടകരമായ സാഹചര്യങ്ങൾ ഒഴിവാക്കുന്നതിനൊപ്പം വാഹനങ്ങളിലും മറ്റും കൊണ്ടുവരുന്ന മാലിന്യങ്ങൾ പുഴയിലേക്ക് വലിച്ചെറിയുന്നത് തടയാനും ലക്ഷ്യമിട്ടാണ് ഫെൻസിംഗ് സ്ഥാപിച്ചത്. പാലത്തിലൂടെ കടന്നുപോകുന്ന യാത്രക്കാർക്ക് കൂടുതൽ സുരക്ഷിതത്വം ഉറപ്പാക്കാനും ഫെൻസിംഗ് സഹായകമാകും. തിരുവല്ല - മാവേലിക്കര റോഡിലെ പരുമല പന്നായി പാലത്തിലും സമാന രീതിയിൽ മുമ്പ് ഫെൻസിംഗ് സ്ഥാപിച്ചിട്ടുണ്ട്. ഇതിന്റെ മാതൃകയിലാണ് മനയ്ക്കച്ചിറ പാലത്തിലും സുരക്ഷാവേലി ഒരുക്കിയത്.

.................................................

നിർമ്മാണച്ചെലവ് 15 ലക്ഷം

125 മീറ്റർ നീളം

2.5 മീറ്റർ ഉയരം

......................................

മണിമലയാറിന്റെ തീരവും ജലസ്രോതസും സംരക്ഷിക്കുന്നതിനൊപ്പം പാലത്തിലൂടെയുള്ള യാത്ര കൂടുതൽ സുരക്ഷിതമാക്കാനും പദ്ധതി സഹായകമാകും

(പ്രദേശവാസികൾ)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL