കൊടുമൺ :റവന്യു ജില്ലാ കായിക മേളയുടെ രണ്ടാം ദിനം ഉച്ച വരെ കടുത്ത ചൂട്, ഉച്ച കഴിഞ്ഞ് ഇടിമിന്നലോട് കൂടിയ മഴ പെയ്തെങ്കിലും മത്സരങ്ങളുടെ ആവേശത്തിനു കുറവുണ്ടായില്ല. ഷോട്ട് പുട്ട്, ഹൈജമ്പ്, തുടങ്ങിയ മത്സരങ്ങളെല്ലാം ആവേശത്തോടെ നടന്നു. ആദ്യ ദിനത്തിൽ പെയ്ത മഴ കണക്കിലെടുത്ത് സംഘാടകർ 1 മണിക്ക് മുൻപ് തന്നെ ഉച്ച ഭക്ഷണം കൊടുത്ത് 1.30ന് പുനരാരംഭിക്കാനും മഴയ്ക്ക് മുൻപേ പരമാവധി ഇനങ്ങൾ തീർക്കാൻ തീരുമാനിച്ചെങ്കിലും കണക്കു കൂട്ടൽ തെറ്റിച്ച് മഴ തകർത്തു പെയ്തു. പ്രതികൂല കാലവസ്ഥയിൽ വിദ്യാർത്ഥികൾ ദുരിതത്തിലായി. ഉച്ചഭക്ഷണ സമയം വരെ ഗ്രൗണ്ടിൽ പതിവില്ലാത്ത ചൂടാണ് അനുഭവപ്പെട്ടത്. മൈതാനത്ത് നിന്ന് ചൂട് കാറ്റു കൂടി വീശാൻ തുടങ്ങിയതോടെ കായിക താരങ്ങൾ വലഞ്ഞു. പലരും മൈതാനത്ത് തളർന്നിരുന്നു. പലർക്കും എത്ര വെള്ളം കുടിച്ചിട്ടും തീരാത്ത ദാഹം.ഇടിമിന്നൽ തുടർച്ചയായി ആവർത്തിച്ചതോടെ മത്സരങ്ങളിൽ തടസം നേരിട്ടു. പിന്നീട് മണിക്കൂറുകളോളം മത്സരങ്ങൾ നിറുത്തിവച്ചു.
ക്രമീകരണങ്ങൾ പാളി
ജില്ലാ സ്കൂൾ കായിക മേളയുടെ ഭാഗമായി സജ്ജീകരിച്ച ക്രമീകരണങ്ങളെല്ലാം മഴയിൽ അടിമുടി പാളി. സ്റ്റേഡിയത്തിനുള്ളിൽ ഗ്യാലറിയിൽ ഇരുന്ന വിദ്യാർത്ഥികളും രക്ഷകർത്താക്കളും നനഞ്ഞു കുളിച്ചു. വെറുതെ ഷീറ്റ് കെട്ടി മാത്രമാണ് ഗ്യാലറിയിൽ പന്തൽ ഒരുക്കിയിരുന്നത്. മീഡിയ റൂമും വെള്ളത്തിലായി.
ഇന്ന് സമാപനം
മൂന്ന് ദിവസങ്ങളിലായി നടന്നുവന്ന ജില്ലാ സ്കൂൾ കായിക മേള ഇന്ന് അവസാനിക്കും.സമാപന സമ്മേളനം അഡ്വ.പഴകുളം മധു എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല അദ്ധ്യക്ഷത വഹിക്കും. വർഗീസ് മാമൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. അഡ്വ.കെ.യു ജനീഷ് കുമാർ എം എൽ എ സമ്മാനദാനവും അനുമോദനവും നിർവഹിക്കും.
ഇന്നത്തെ മത്സരങ്ങൾ
.....................................
ക്രോസ് കൺട്രി ഓട്ടമത്സരം, 200 മീറ്റർ ഓട്ടം, ട്രിപ്പിൾ ജംപ്, ജാവലിൻ ത്രോ,ഹാമർ ത്രോ,ഹൈജമ്പ്, പോൾ വാട്ട്, ഹർഡിൽസ് എന്നീ ഇനങ്ങളിലാണ് ഇന്ന് മത്സരം നടക്കുന്നത്.
പോയിന്റ് നില
.......................................
1. പുല്ലാട് സ്വർണ്ണം 22 വെള്ളി : 10 വെങ്കലം: 13 ആകെ : 153
2.തിരുവല്ല സ്വർണ്ണം 5 വെള്ളി 15 വെങ്കലം 9 ആകെ : 89
3.പത്തനംതിട്ട സ്വർണ്ണം :6 വെള്ളി : 6 വെങ്കലം 5
ആകെ : 65
കോന്നി = 60, റാന്നി =50 വെണ്ണിക്കുളം 3 3 5= 39,ആറന്മുള 3 4 3 =35,കോഴഞ്ചേരി 5 1 4 =32 അടൂർ, 5 0 3 =29 പന്തളം 0 4 4 =16, മല്ലപ്പള്ളി 1 3 2= 16
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |