കോന്നി: സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ മലയാലപ്പുഴ മണ്ഡലം സമ്മേളനം നിയോജകമണ്ഡലം പ്രസിഡന്റ് അസീസുകുട്ടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബി പ്രമോദ് അദ്ധ്യക്ഷത വഹിച്ചു. വനിതാ ഫോറം സംസ്ഥാന സമിതി അംഗം എലിസബത്ത് അബു, വിൽസൺ തുണ്ടിയത്ത്, ദിലീപ്, ബിന്ദു ജോർജ്,ഗീവർഗീസ്, അബ്ദുൾസലാം, സണ്ണിക്കുട്ടി എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി ബി പ്രമോദ് (പ്രസിഡന്റ്), കെ കെ മത്തായി (വൈസ് പ്രസിഡന്റ് ), പ്രസാദ് കുമാർ (സെക്രട്ടറി) ,ചാക്കോ ജേക്കബ് (ട്രഷറാർ ) എന്നിവരെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |