മല്ലപ്പള്ളി : ശതാബ്ദിയുടെ നിറവിൽ നിൽക്കുന്ന തടിയൂർ ഗവ.മോഡൽ എൽ.പി സ്കൂളിൽ സമഗ്ര ശിക്ഷ കേരള ലിറ്റിൽ സ്റ്റാർസ് പദ്ധതി പ്രകാരം 10 ലക്ഷം രൂപ ഉപയോഗിച്ച് പ്രീ പ്രൈമറി കുട്ടികൾക്കായി സജ്ജീകരിച്ച വർണക്കൂടാരത്തിന്റെ ഉദ്ഘാടനം പഴകുളം മധു എം.എൽ.എ നിർവഹിച്ചു. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.രാമചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. സുരേഷ് കുഴിവേലിൽ, പ്രീത ബി.നായർ, സന്തോഷ് കൊച്ചുപറമ്പിൽ, സാംകുട്ടി അയ്യക്കാവിൽ, മിനി സെബാസ്റ്റ്യൻ, ബോബൻ, അബിനു മഴവഞ്ചേരി, ടി.സി.മഞ്ജുഷ, സൂസൻ ഫിലിപ്പ്, ബി.ജയശ്രീ, ബി.കൃഷ്ണേന്ദു, ഡിപിസി കെ.എസ്.ജയന്തി, സ്മിത ജോർജ്, വർഗീസ് ഏബ്രഹാം, എ.ആർ.സുമ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |