പ്രമാടം : പ്രമാടം കൃഷി ഭവന് പിന്നിലെ പാടശേഖരത്തിൽ കൃഷിയിറക്കാനായി ഒരുക്കിയിട്ടിരുന്ന തറകൾ കാട്ടുപന്നികൾ നശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. പന്ത്രണ്ടോളം കർഷകരാണ് ഇവിടെ കൃഷി ഇറക്കുന്നത്. സ്വന്തം ചിലവിൽ യന്ത്രസഹായത്തോടെയാണ് കൃഷിത്തറകൾ ഒരുക്കിയിരുന്നത്. ചീര, പയർ, പാവൽ, പടവലം തുടങ്ങിയ കൃഷികൾ ഇറക്കുകയായിരുന്നു ലക്ഷ്യം. തറ നശിച്ചതോടെ കൃഷിയിറക്കൽ പ്രതിസന്ധിയിലായിട്ടുണ്ട്. കൃഷി വകുപ്പിൽ നിന്നും നഷ്ടപരിഹാരവും ലഭിക്കില്ല. കഴിഞ്ഞ വേനൽ മഴയിൽ പച്ചക്കറിതൈകൾ വ്യാപകമായി നശിച്ച പാടശേഖരമാണിത്. പ്രകൃതി ദുരന്തങ്ങൾക്ക് പിന്നാലെ കാട്ടുപന്നി ആക്രമണവും രൂക്ഷമായതോടെ കർഷകർ ആശങ്കയിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |